ബോളിവുഡ് താരം പരിനീതി ചോപ്ര രണ്ടു ഷർട്ട് വാങ്ങിയത് 10 ലക്ഷത്തിന്. നടിക്ക് ഇത്രയ്ക്ക് അഹങ്കാരമോ എന്ന് ചിന്തിക്കേണ്ട..ഷർട്ടിന് പത്തുലക്ഷം വില വന്നതിന്റെ കാരണം ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിനീതി തന്നെ വ്യക്തമാക്കുന്നുണ്ട്.
ഇന്തോനേഷ്യയുടെ തലസ്ഥാന നഗരമായ ജക്കാർത്തയിൽ നിന്നാണ് താരം ഷർട്ടുകൾ വാങ്ങിയത്. ഇന്ത്യയിലേക്കാളും ഇന്തോനേഷ്യൻ കറൻസിക്ക് മൂല്യം വളരെ കുറവാണ്. ഏകദേശം 4,600 ഇന്ത്യൻ രൂപയാണ് പരിനീതി ഷർട്ടിനായി ചെലവഴിച്ചത്. ഇന്തോനേഷ്യൻ നാണയത്തിന്റെ മൂല്യത്തിൽ കണക്കാക്കുകയാണെങ്കിൽ ഇത് പത്ത് ലക്ഷത്തിലധികമാണ്. രണ്ടും തമ്മിലുള്ള വ്യത്യാസം കാണിക്കാനായിരുന്നു താരം ശ്രമിച്ചത്.
I paid 1 million for 2 shirts!!!! #CrazyCurrency #Jakarta
Posted by Parineeti Chopra on Tuesday, September 8, 2015

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here