രണ്ടാംവട്ട ചർച്ചയും പരാജയം; മൂന്നാറിൽ തോട്ടം തൊഴിലാളികളുടെ സമരം തുടരുന്നു

മൂന്നാർ: കണ്ണൻദേവൻ തോട്ടം തൊഴിലാളികളുമായി തൊഴിൽമന്ത്രി ഷിബു ബേബി ജോൺ നടത്തിയ രണ്ടാംവട്ട ചർച്ചയും പരാജയം. കമ്പനി പ്രതിനിധികളുമായി ഞായ്യറാഴ്ച വീണ്ടും ചർച്ച നടത്തും.

അതേസമയം, സമരം ഒത്തുതീർക്കാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ മൂന്നാറിലെ റോഡുകൾ ഇന്നും ഉപരോധിക്കുകയാണ്. കമ്പനി നൽകുന്ന ശമ്പളം, ബോണസ് എന്നിവ വർധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ഇതോടെ ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. ബോണസ് ഇരുപത് ശതമാനം വർധിപ്പിക്കുക, ശമ്പളം 500 രൂപയായി ഉയർത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് സെപ്തംബർ അഞ്ചിനാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്. കണ്ണൻദേവൻ കമ്പനിക്കെതിരായുള്ള സമരം ശക്തമായതോടെ ടാറ്റയുടെ പെരിയക്കനാൽ, പള്ളിവാസൽ എസ്റ്റേറ്റിലെ തൊഴിലാളികളും സമരത്തിനിറങ്ങിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel