മനേകാ ഗാന്ധിയുടെയും രഞ്ജിനി ഹരിദാസിന്റെയും വീട്ടിലെത്തി പട്ടിപ്പാട്ട് നടത്താൻ തൃശൂർ നസീർ

തൃശൂർ: തെരുവ് നായ്ക്കളെ പിന്തുണയ്ക്കുന്ന കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുടെയും രഞ്ജിനി ഹരിദാസിന്റെയും വീട്ടിലെത്തി പട്ടിപ്പാട്ട് നടത്തുമെന്ന് ഗായകൻ തൃശൂർ നസീർ. രഞ്ജിനി ഹരിദാസിന്റെ വീട്ടിൽ പട്ടികളുമായെത്തി പാട്ടുപാടി പ്രതിഷേധിക്കാനാണ് നസീറിന്റെ തീരുമാനം.

പിഞ്ചുകുട്ടികളെയടക്കം തെരുവുനായ്ക്കൾ കടിച്ചുകീറുന്നതിൽ മനംനൊന്താണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും ഇതിന് മുന്നോടിയായി സെപ്തംബർ 13ന് ഹൈക്കോടതി ജംങ്ഷനിൽ കലാപരിപാടികൾ അവതരിപ്പിച്ച് പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

101 മണിക്കൂർ തുടർച്ചയായി മൗത്ത് ഓർഗൻ വായിച്ചു ഗിന്നസ് ബുക്കിൽ ഇടംനേടിയ വ്യക്തിയാണ് നസീർ. ഒരിക്കൽ കാസർഗോഡ് റെയിൽവേ സ്‌റ്റേഷനിൽ വച്ച് നസീറിനെ തെരുവുനായ്ക്കൾ ആക്രമിച്ചിരുന്നു. തുടർന്നാണ് സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തിറങ്ങാൻ നസീർ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News