വിളിച്ചിട്ടു ഫോണ്‍ എടുത്തില്ല; ഭാര്യയുടെ മൂക്ക് ഭര്‍ത്താവ് കടിച്ചെടുത്തു

ബീജിംഗ്: നിരന്തരം വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനു ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു ഭര്‍ത്താവിന്റെ പ്രതികാരം. ചൈനയിലെ ഡീസോ പട്ടണത്തിലാണ് സംഭവം. രാത്രി വൈകി ഷിഫ്റ്റ് കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ഭാര്യ യാങിനെ ഭര്‍ത്താവ് വിളിച്ചത്. വീട്ടിലെത്തിയപ്പോഴേക്കു ഭാര്യ ജോലിക്കു പോയിരുന്നു. തുടര്‍ന്നു യാങ് ജോലി ചെയ്യുന്ന സ്ഥലത്തെത്തിയാണ് ഭര്‍ത്താവ് ആക്രമിച്ചത്.

യാങിന്റെ മൂക്കിനേറ്റ പരുക്ക് ഗുരുതരമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. മൂക്കിന്റെ മുക്കാല്‍പങ്കും ഭര്‍ത്താവ് കടിച്ചെടുത്തിരുന്നു. കോസ്‌മെറ്റിക് സര്‍ജറിയിലൂടെ മൂന്നു മാസത്തിനുള്ളില്‍ മുക്ക് വച്ചുപിടിപ്പിക്കാനാവുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ.

ഇരുവരും ഇടക്കാലത്തു വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. എങ്കിലും ഭര്‍ത്താവ് തന്നെ സ്ഥിരമായി വിളിക്കുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യുമായിരുന്നെന്നു യാങ് പറഞ്ഞു. ഭര്‍ത്താവിനെ കണ്ടുപിടിക്കാന്‍ പൊലിസ് തെരച്ചിലാരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News