ബ്രാഹ്മണനാണോ ക്ഷത്രിയനാണോ എന്നു ചോദിച്ച് അധ്യാപകന്‍ കൈയൊടിഞ്ഞ വിദ്യാര്‍ഥിയെ തല്ലിച്ചതച്ചു; വീഡിയോ കാണാം

മംഗലാപുരം: ബ്രാഹ്മണനാണോ ക്ഷത്രിയനാണോ എന്നു ചോദിച്ച് അധ്യാപകന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ തല്ലിച്ചതച്ചു. വലതു കൈ നേരത്തേ ഒടിഞ്ഞു പ്ലാസ്റ്ററിട്ടു സ്‌കൂളിലെത്തിയ വിദ്യാര്‍ഥിയെയാണ് സഹപാഠികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് സ്‌കൂളിലെ വേദാധ്യാപകന്‍ മര്‍ദിച്ചത്.. മംഗലാപുരത്തിനടുത്ത് വിത്തലിലാണ് സംഭവം. അധ്യാപകന്റെ ക്രൂരതയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

ദളിത് സേവാ സമിതി നേതാവ് ശേഷപ്പ് വിത്തല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്‌കൂളിലെ വേദാധ്യാപകന്‍ സോമസുന്ദര ശാസ്ത്രിയാണ് വിദ്യാര്‍ഥിയെ തല്ലിയത്. ഒടിഞ്ഞ കൈയുമായി നിന്നു തല്ലുകൊള്ളുന്ന വിദ്യാര്‍ഥിയുടെ ദൃശ്യം ആരെയും വേദനിപ്പിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel