21.5 എംപി ക്യാമറ; 13 എംപി മുൻക്യാമറ; സെൽഫി പ്രേമികളെ ലക്ഷ്യമിട്ട് സോണി എക്‌സ്പീരിയയുടെ എം5 ഇന്ത്യൻ വിപണിയിൽ

സെൽഫി പ്രേമികളെ വശീകരിക്കാൻ ലക്ഷ്യമിട്ട് സോണി എക്‌സ്പീരിയയുടെ എം5 മോഡൽ ഇന്ത്യൻ വിപണിയിലെത്തി. 21.5 മെഗാപിക്‌സൽ പിൻക്യാമറയും 13 മെഗാപിക്‌സൽ മുൻ ക്യാമറയുമാണ് എം5ന്റെ പ്രധാന സവിശേഷതകൾ. 37,990 രൂപയാണ് ഇന്ത്യൻ വിപണിയിൽ എം5ന്റെ വില. ഓട്ടോഫോക്കസ് സൗകര്യമുള്ള മുൻക്യാമറ ഉപയോഗിച്ച് എച്ച്ഡി വീഡിയോകളും ഭംഗിയായി പകർത്താൻ സാധിക്കും.

ഇരട്ടസിം സൗകര്യമുള്ള ഫോണിൽ അഞ്ച് ഇഞ്ച് ഫുൾ എച്ച്ഡി (1080X1920 പിക്‌സൽ) ഡിസ്‌പ്ലേ, 16 ജിബി ഇന്റേണൽ മെമ്മറി എന്നിവയാണ് മറ്റു സവിശേഷതകൾ. മെമ്മറി 200 ജിബി വരെയായി ഉയർത്താൻ കഴിയുമെന്നും സോണി അവകാശപ്പെടുന്നുണ്ട്. 2600 എംഎഎച്ച് ആണ് ബാറ്ററി ക്യാപസിറ്റി.

ആൻഡ്രോയിഡ് 5.0 ലോലിപോപ്പ് ഒഎസ്, 2 ജിഗാഹെർട്‌സ് ക്ലോക്ക്‌സ്പീഡിൽ പ്രവർത്തിക്കുന്ന 64 ബിറ്റ് ഒക്ടാകോർ മീഡിയാടെക് ഹെലിയോ എക്‌സ്10 പ്രോസസറാണ് എം5ലുള്ളത്. 3 ജിബി റാം ആണ് ഫോണിനുള്ളത്. കറുപ്പ്, വെളുപ്പ്, ഗോൾഡൻ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News