വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ എസ്എന്‍ഡിപി സഹകരിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍; സംവരണ വിരുദ്ധരായ ആര്‍എസ്എസിനൊപ്പം യോഗത്തിന് എങ്ങനെ സഹകരിക്കാനാവുമെന്നും കോടിയേരി

കോഴിക്കോട്: വര്‍ഗ്ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ എസ്എന്‍ഡിപി യോഗം സിപിഐഎമ്മിനൊപ്പം സഹകരിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. താല്‍കാലിക നേട്ടത്തിനായി ആത്മഹത്യാപരമായ നിലപാടുകള്‍ സമുദായ സംഘടനകള്‍ സ്വീകരിക്കരുത്. സംവരണത്തിനെതിരായ നിലപാട് സ്വീകരിക്കുന്ന ആര്‍എസ്എസുമായി എസ്എന്‍ഡിപിയ്ക്ക് എങ്ങനെ സഹകരിക്കാനാവും. ശ്രീനാരായണീയ ധര്‍മ്മവും ബിജെപിയുടെ നിലപാടുകളും ഒരിക്കലും യോജിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വര്‍ഗീയതയുടെ വര്‍ത്തമാനം എന്ന വിഷയത്തില്‍ പാട്യം ഗോപാലന്‍ സ്മാരക പഠന ഗവേഷണകേന്ദ്രം കണ്ണൂരില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here