ദില്ലി: ഇന്ത്യാ പാക്ക് അതിർത്തി സംരക്ഷണ സേനാ തലവൻമാരുടെ യോഗം ഇന്നും ദില്ലിയിലെ ബിഎസ്എഫ് ആസ്ഥാനത്ത് തുടരും. അതിർത്തിയിലെ സമാധാനം തിരിച്ചു കൊണ്ടുവരുന്നതിന് ഇന്നലത്തെ യോഗത്തിൽ ഇരു രാജ്യങ്ങളിലേയും സേനാ തലവൻമാർ ധാരണയിലെത്തിയിരുന്നു. ഇക്കാര്യം സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നു ഇരു രാജ്യങ്ങളും കൈക്കൊള്ളും.
അതിർത്തിയിലെ പെട്രോളിങ്ങും വെടിനിർത്തൽ കരാർലംഘനം നിയന്ത്രിക്കാനും തീരുമാനമായിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിലെ നുഴഞ്ഞുകയറ്റങ്ങൾ പാക്ക് റെയ്‌ഞ്ചേഴ്‌സ് അറിയുന്നില്ലേയെന്ന് ഇന്ത്യ ചോദിച്ചപ്പോൾ അത് പരിശോധിക്കാൻ സംവിധാനമില്ലെന്നായിരുന്നു മറുപടിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെയും പാക്ക് ഹൈക്കമീഷണറെയും പാക്ക് റെയ്‌ഞ്ചേഴ്‌സ് തലവൻ ഉമർ ഫാറൂഖ് ബുർക്കിയുടെ നേതൃത്വത്തിലുള്ള 16 അംഗ സംഘം തുടർന്ന് സന്ദർശിക്കും. അതിർത്തി വഴിയുള്ള കള്ളകടത്തും അന്താരാഷ്ട്ര അതിർത്തിയിലെ പാക്ക് നിർമ്മാണവും ഇന്ത്യ ഇന്ന് ചർച്ചയിൽ ഉന്നയിക്കും. ഒന്നര വർഷത്തിനുശേഷമാണ് ബിഎസ്എഫിന്റെയും പാക്ക് റേഞ്ചേഴ്‌സിന്റെയും മേധാവികൾ കൂടിക്കാഴ്ച നടത്തുന്നത്. 16 അംഗ പാക്ക് സംഘമാണ് ചർച്ചയ്‌ക്കെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here