അഭയാർത്ഥി പ്രവാഹം മുതലെടുത്ത് ഐഎസ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഭീകരരെ കടത്തുന്നു

ബെർലിൻ: അഭയാർഥികളായി യൂറോപ്യൻ രാജ്യങ്ങളിലേക്ക് ആയിരക്കണക്കിന് ഭീകരരെ ഇസ്ലാമിക് സ്റ്റേറ്റ് കടത്തിയതായി റിപ്പോർട്ട്. സിറിയ, ഇറാക്ക്, എന്നീ രാജ്യങ്ങളിൽ നിന്ന് യൂറോപിലേക്കുള്ള അഭയാർഥികളുടെ പ്രവാഹം മുതലെടുത്താണ് ഐഎസിന്റെ ഇത്തരമൊരു നീക്കമെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നാലായിരത്തോളം ജിഹാദികളെ അഭയാർത്ഥികളെന്ന വ്യാജേന യൂറോപ്പിലേക്ക് കടത്തിവിട്ടെന്നാണ് സിറിയയിലെ ഐഎസ് നേതാവ് അവകാശപ്പെടുന്നത്. അതേസമയം, റിപ്പോർട്ടിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.

സിറിയൻ അഭയാർഥി ബോട്ട് മുങ്ങുകയും അയ്‌ലാൻ കുർദിയെന്ന കുട്ടിയുടെ ചിത്രം മാധ്യമങ്ങളിലൂടെ ചർച്ചയാകുകയും ചെയ്തതോടെയാണ് യൂറോപ്യൻ രാജ്യങ്ങൾ അഭയാർത്ഥികൾക്കായി അതിർത്തി തുറന്നു നൽകിയത്. ഇവരിൽ ജിഹാദികളാരുമില്ലെന്ന് വിശ്വസിക്കുന്നതു മണ്ടത്തരമാണെന്ന് ഗ്രീക്ക് കുടിയേറ്റ വകുപ്പ് മന്ത്രി യാനിസ് മൗസാലൻസ് മാധ്യമങ്ങളോട് നേരത്തെ പറഞ്ഞിരുന്നു. ഇന്റലിജൻസ് വൃത്തങ്ങൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നും അദ്ദേഹം ഓർമപ്പെടുത്തി. ചിലയിടങ്ങളിൽ നിന്ന് നിരവധി വ്യാജ സിറിയൻ പാസ്‌പോർട്ടുകളും കണ്ടെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here