സർക്കാർ ഡോക്ടർമാർ ഇന്ന് കൂട്ടഅവധിയിൽ; ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് വി.എസ് ശിവകുമാർ

തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം തുടരുന്നു. സമരം നടത്തിയിരുന്ന ഡോ. എസ്. പ്രമീളാദേവിയെ ശാരീരിക അവശതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രമീളാ ദേവിക്ക് പിന്തുണയുമായാണ് സർക്കാർ ഡോക്ടർമാർ ഇന്നു കൂട്ടത്തോടെ അവധിയെടുക്കുന്നത്.

നൈറ്റ് ഡ്യൂട്ടി ഓർഡർ പിൻവലിക്കുക, ജില്ലാ ജനറൽ ആശുപത്രികൾ അശാസ്ത്രീയമായി മെഡിക്കൽ കോളേജുകളാക്കുന്നത് അവസാനിപ്പിക്കുക, പ്രൈവറ്റ് പ്രാക്ടീസ് ചട്ടങ്ങൾ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

അതേസമയം, സമരത്തെ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാർ അറിയിച്ചു. ജനങ്ങളോടുള്ള വെല്ലുവിളിയാണിതെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel