‘അ…ആ…’ അനുപമ പരമേശ്വരൻ സമാന്തയ്‌ക്കൊപ്പം തെലുങ്കിൽ

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടകഥാപാത്രമായി മാറിയ അനുപമ പരമേശ്വരൻ തെലുങ്ക് സിനിമാ ലോകത്തേക്കും പ്രവേശിക്കുന്നു. പ്രശസ്ത സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്ന അ…ആ എന്ന ചിത്രത്തിലൂടെയാണ് അനുപമയുടെ തെലുങ്ക് ചുവടുവയ്പ്പ്. തെന്നിന്ത്യൻ താരം സുന്ദരി സമാന്തയും നിഥിനും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ത്രിവിക്രമിന്റെ ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും കരാറുകളിൽ ഒപ്പ് വച്ചെന്നും താരം പ്രതികരിച്ചു. സെപ്തംബർ അവസാനവാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം അടുത്ത വർഷം തീയേറ്ററുകളിലെത്തും. ചിത്രം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ താരം തയ്യാറായിട്ടില്ല.

നേരത്തെ പ്രേമം തെലുങ്ക് പതിപ്പിൽ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനുപമയാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അക്കാര്യം സംബന്ധിച്ച് സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. കാർത്തികേയ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ചന്ദു മൊണ്ടേതിയാണ് പ്രേമം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News