മെർസ് വൈറസ്; സൗദിയിൽ ഒട്ടക മാംസത്തിന് നിരോധനം

റിയാദ്: മെർസ് കൊറോണ വൈറസ് ഭീഷണി നിലനിൽക്കുന്നതിനാൽ സൗദിയിൽ ഒട്ടക മാംസത്തിന് നിരോധനം. ഹജ്ജിന്റെ സമയത്ത് രാജ്യവ്യാപകമായി നിരോധനം നിലനിൽക്കുമെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഫൈസൽ അൽ സഹ്‌റാനി പറഞ്ഞു. ഒട്ടകം കൊറോണ വൈറസിന്റെ വാഹകരായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.

പരമ്പരാഗതമായി ഒട്ടകങ്ങളെ ബലി നൽകുന്ന മക്കയിലെ ബർമീസ് വിഭാഗത്തിനും ഇത് ബാധകമാകുമെന്നും പകരം അവർക്ക് ആടുകളെ ഉപയോഗിക്കാമെന്നും സഹ്‌റാനി പറഞ്ഞു.

ഇതുവരെ സൗദിയിൽ 521 പേർ കൊറോണ വൈറസ് ബാധിച്ച് തന്നെ മരിച്ചു. 71 പേർ ഇപ്പോഴും ചികിത്സയിലാണ്. സൗദിയിൽ 3.3 ശതമാനം ഒട്ടകങ്ങളിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here