ഹിന്ദി പഠിച്ചത് ചായവിൽപ്പനയ്ക്കിടെ; വരുംകാലത്ത് ഡിജിറ്റൽ ലോകത്തെ സ്വാധീനിക്കുന്ന ഭാഷകളിലൊന്ന് ഹിന്ദിയായിരിക്കുമെന്ന് മോഡി

ഭോപ്പാൽ: ഗുജറാത്തിൽ കുട്ടിക്കാലത്ത് ചായ വിറ്റു നടന്നിരുന്ന സമയത്താണ് താൻ ഹിന്ദി പഠിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തന്റെ മാതൃഭാഷ ഹിന്ദിയല്ലായിരുന്നു, ഗുജറാത്തിയായിരുന്നുവെന്നും ഉത്തർപ്രദേശുകാരായ ബിസിനസുകാർക്ക് ചായ വിറ്റാണ് താൻ ഹിന്ദി പഠിച്ചതെന്നും മോഡി പറഞ്ഞു. 10-ാമത് വിശ്വഹിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മൾ ഹിന്ദി മറക്കുകയാണെങ്കിൽ അത് രാജ്യത്തിന് ഒരു മഹാനഷ്ടമായിരിക്കും. വരും കാലങ്ങളിൽ ഡിജിറ്റൽ ലോകത്തെ സ്വാധീനിക്കുന്നത് ഇംഗ്ലീഷ്, ചൈനീസ്, ഹിന്ദി എന്നീ ഭാഷകളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദിയുടെ പ്രാധാന്യം വർധിച്ചു വരുകയാണ്. യൂറോപ്പിലും മധ്യേഷ്യയിലും ഹിന്ദി പ്രചരിപ്പിക്കാൻ ബോളിവുഡ് സിനിമകൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും ലോക നേതാക്കൾ പോലും അവരുടെ പ്രസംഗങ്ങളിൽ ഹിന്ദി വാക്കുകൾ പറയാൻ തുടങ്ങിയെന്നും മോഡി പറഞ്ഞു.

നൂറ്റാണ്ടുകൾക്ക് മുമ്പ് സംസ്‌കൃത ഭാഷയിൽ എഴുതപ്പെട്ട അമൂല്യ ഗ്രന്ഥങ്ങൾ വായിച്ചെടുക്കാൻ ഇന്ന് പുരാവസ്തു ഗവേഷകരുടെ സഹായം തേടേണ്ട അവസ്ഥയാണുള്ളതെന്നും മോഡി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News