അഫ്രീദിയുമായുള്ള ബന്ധത്തിന് തനിക്ക് ഇന്ത്യൻ മാധ്യമങ്ങളുടെ സമ്മതം ആവശ്യമില്ലെന്ന് ആർഷി ഖാൻ

പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിയുമായി സെക്‌സിലേർപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ വീണ്ടും ആർഷി ഖാന്റെ ട്വീറ്റ്. അഫ്രീദിമായി സെക്‌സ് ചെയ്യാൻ തനിക്ക് ഇന്ത്യൻ മാധ്യമങ്ങളുടെ സമ്മതം വേണ്ടെന്ന് ആർഷി ട്വിറ്ററിലൂടെ പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ ജീവിതമാണെന്നും തന്നെ സംബന്ധിച്ച അത് പ്രണയമായിരുന്നുവെന്നും ആർഷി ഖാൻ ട്വിറ്ററിലൂടെ പറഞ്ഞു.

അഫ്രീദിയുമായുള്ള ബന്ധത്തിൽ ചിലർ സംശയം പ്രകടിപ്പിച്ച് രംഗത്ത് എത്തിയതോടെയാണ് ആർഷി പ്രതികരണവുമായി ട്വിറ്ററിലൂടെ വീണ്ടുമെത്തിയത്. കഴിഞ്ഞ ദിവസമാണ് അഫ്രീദിയുമായി കിടപ്പറ പങ്കിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ആർഷി രംഗത്ത് വന്നത്. അഫ്രീദിയും ആർഷിയും പ്രണയത്തിലാണെന്ന വാർത്ത ഗോസിപ്പ് മാധ്യമങ്ങളിൽ നേരത്തേ വന്നിരുന്നെങ്കിലും അവർ നിഷേധിച്ചിരുന്നു. ആർഷി ഇടയ്ക്ക് ദുബായിലേക്ക് പോകുന്നത് അഫ്രീദിയെ കാണാനാണെന്നും വാർത്തകളുണ്ടായിരുന്നു. ഇതെല്ലാം ശരിവക്കും വിധമാണ് നടിയുടെ പ്രതികരണങ്ങൾ.

അതേസമയം, പ്രതികരണങ്ങളോട് അഫ്രീദി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭാര്യ നാദിയാ അഫ്രീദിയിൽ ഷഹീദ് അഫ്രീദിക്ക് നാല് പെൺമക്കളാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel