വീണ്ടും തെരുവുനായ ആക്രമണം; സ്‌കൂൾ വിദ്യാർത്ഥിയടക്കം നാലു പേർക്ക് പരുക്ക്

കൊച്ചി: കൊച്ചി പുതുവൈപ്പിനിൽ തെരുവുനായ ആക്രമണത്തിൽ നാലു പേർക്ക് പരുക്കേറ്റു. സംഭവത്തിൽ സാരമായി പരുക്കേറ്റ ഒന്നാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അമീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവിനൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു അമീന് കടിയേറ്റത്. നാട്ടുകാർ തെരുവുനായയെ തല്ലിക്കൊല്ലുകയും ചെയ്തു.

കഴിഞ്ഞ ദിവസം കോതമംഗലത്ത് ദേവനന്ദൻ എന്ന മൂന്നുവയസുകാരനു പട്ടിയുടെ കടിയേറ്റു മുഖത്തു ഗുരുതരമായി പരുക്കേറ്റിരുന്നു. അങ്കണവാടി കുട്ടികൾക്കു നേരെയും തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News