ബിജെപി നേതാവിനെ തോളിലേറ്റി പൊലീസുകാരൻ; സഹായിക്കേണ്ട ചുമതല പൊലീസുകാരനുണ്ടെന്ന് നേതാവിന്റെ ന്യായീകരണം

ശ്രീനഗർ: ബി.ജെ.പി നേതാവിനെ തോളിലേറ്റ് തോട് മുറിച്ചു കടക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രം ചർച്ചയാകുന്നു. ബി.ജെ.പി നേതാവും എം.എൽ.എയുമായ കൃഷ്ണൻ ലാലാണ് പൊലീസുകാരന്റെ തോളിൽ തോട് മുറിച്ചു കടന്നത്.

തന്റെ സഹായത്തിനായി സർക്കാർ നിയോഗിച്ചയാളാണ് പൊലീസുകാരനെന്നും ഇത് അധികാരദുർവിനിയോഗമല്ലെന്നുമാണ് എംഎൽഎയുടെ ന്യായീകരണം. തോട് മുറിച്ചു കടക്കാൻ അദ്ദേഹം സഹായിച്ചെങ്കിൽ അതിൽ എന്താണു തെറ്റെന്നും നേതാവ് ചോദിക്കുന്നു. ഡോക്ടറായിരുന്നപ്പോൾ സ്വന്തമായാണ് തോട് മുറിച്ചു കടക്കാറുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ താൻ എം.എൽ.എയാണെന്നും പൊതുസേവകനായ തന്നെ സഹായിക്കേണ്ട ചുമതല പൊലീസുകാരനുണ്ടെന്നും കൃഷ്ണൻ ലാൽ പറഞ്ഞു. ചാമ്പിൽ നിന്നുള്ള എം.എൽ.എയാണ് കൃഷ്ണൻ ലാൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here