മഅദ്‌നിയുടെ ആവശ്യം സുപ്രീംകോടതി തള്ളി; എൻഐഎ കോടതിയെ പ്രത്യേക കോടതിയാക്കി വിജ്ഞാപനം ഇറക്കി

ദില്ലി: ബംഗളൂരു സ്‌ഫോടനക്കേസ് വിചാരണ ജയിലിലേക്ക് മാറ്റണമെന്ന അബ്ദുൽ നാസർ മഅദ്‌നിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. വിചാരണ നടക്കുന്ന എൻഐഎ കോടതി പ്രത്യേക കോടതിയാക്കി വിജ്ഞാപനം പുറത്തിറക്കിയതായി കർണാടക സർക്കാർ കോടതിയെ അറിയിച്ചു.

വിചാരണ അനന്തമായി നീളുന്നുവെന്നും ചൂണ്ടിക്കാട്ടി പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റണമെന്നായിരുന്നു മഅ്ദനിയുടെ ആവശ്യം. വിചാരണ എപ്പോൾ പൂർത്തിയാക്കാനാവുമെന്ന് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിലെ കോടതിയിൽ കേസുമായി ബന്ധപ്പെട്ട് ഒൻപത് കേസുകളാണ് നടക്കുന്നത്. അതിനാൽ വിചാരണ കോടതി മാറ്റാനാവില്ലെന്ന് കർണാടക സർക്കാർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here