ചന്ദ്രബോസ് വധക്കേസ്; നിസാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

തൃശൂർ: ചന്ദ്രബോസ് വധക്കേസിൽ പ്രതി നിസാമിന്റെ ജാമ്യാപേക്ഷ തൃശൂർ അഡീഷണൽ സെഷൻസ് കോടതി തള്ളി.

നിസാമിനെതിരെ ചുമത്തിയ കാപ്പാ പ്രകാരമുള്ള ആറ് മാസത്തെ കരുതൽ തടങ്കൽ കാലാവധി ഇന്നവസാനിച്ചിരുന്നു. എന്നാൽ കാപ്പ ചുമത്തിയ സാഹചര്യം ഇപ്പോഴുമുണ്ടെന്നും ജാമ്യമനുവദിക്കരുതെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ കഴിഞ്ഞ ദിവസം കോടതിയെ ബോധിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here