മുംബൈ: മുംബൈ ട്രെയിൻ സ്‌ഫോടന പരമ്പരക്കേസിൽ 12 പേർ കുറ്റക്കാരനാണെന്ന് പ്രത്യേക മക്കോക്ക കോടതി. 28 പ്രതികൾക്കെതിരെ 10,667 പേജുകളുള്ള കുറ്റപത്രമാണ് എടിഎസ് തയ്യാറാക്കിയിരുന്നത്. ഇവരിൽ 13 പേരാണ് കേസിൽ അറസ്റ്റിലായത്. ഒരാളെ കോടതി വെറുതെ വിടുകയും ചെയ്തു.
ഇവരിൽ പത്തുപേർക്കു നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സുപ്രീംകോടതിയുടെ നിർദേശ പ്രകാരം 2008ൽ നിർത്തിവച്ച വിചാരണ 2010ൽ പുനരാരംഭിക്കുകയായിരുന്നു. 2014 ഓഗസ്റ്റ് 19നാണ് വിചാരണ പൂർത്തിയായത്.
2006 ജൂലൈ 11ന് സബർബാൻ ട്രെയിനുകളിലുണ്ടായ സ്‌ഫോടനത്തിൽ 188 പേർ കൊല്ലപ്പെട്ടിരുന്നു. 400 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ശക്തിയേറിയ സ്‌ഫോടക വസ്തുവാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചിരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here