പുതിയ പരസ്യകമ്പനിയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഒരു പരസ്യ മോഡലിന്റെ ശരീര അഴക്. കാണാനും സുന്ദരൻ. പോരാത്തതിന് ലോകത്തിലെ ഏറ്റവും മൂല്യമേറിയ താരമെന്ന ഖ്യാതിയും. വേറെ എന്തുവേണം പരസ്യ കമ്പനികൾക്ക്. ആദ്യ കാലത്തിലെ ചില പരസ്യ ചിത്രങ്ങൾക്ക് ശേഷം പിന്നീടായിരുന്നു അണ്ടർ ഗാമെന്റ്‌സ് പരസ്യത്തിലെ താരത്തിന്റെ വിവാദ എൻട്രി.

അവിടുന്ന് മുൻ കാമുകി ഐറീന ഷെയ്കിനൊപ്പം ചൂടു ചൂടൻ രംഗങ്ങളുമായി അടുത്ത ഫോട്ടോ ഷൂട്ട്. ഇതിനെല്ലാം ശേഷമാണ് ഇപ്പോൾ പുതിയ പരസ്യത്തിൽ ക്രിസ്റ്റ്യാനോ പ്രത്യക്ഷപ്പെടുന്നത്. ലെഗസി എന്നു പേരിട്ട ആഫ്റ്റർ ഷേവറിന്റെ ലോഞ്ചിങ്ങ് ഇക്കഴിഞ്ഞ ദിവസം താരത്തിന്റെ സാന്നിധ്യത്തിൽ വർണാഭമായ ചടങ്ങുകളോടെ നടന്നു. കൂടെ അഭിനയിച്ച താരത്തിനും മറ്റ് സുന്ദരിമാർക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തും സെൽഫി എടുത്തും താരം ചടങ്ങ് കൊഴുപ്പിച്ചു.

ചടങ്ങിന് ശേഷം 15 സെക്കന്റ് നീണ്ടു നിൽക്കുന്ന ലെഗസിയുടെ പരസ്യചിത്രവും താരം ട്വിറ്ററിലൂടെ പുറത്തുവിട്ടു. ശേഷം യുട്യൂബിൽ മുഴുനീള പരസ്യവും പുറത്ത് വന്നു. പ്രൊഡക്ട് എന്നുമുതൽ ലോകമെമ്പാടും ലഭിച്ചുതുടങ്ങുമെന്ന വ്യക്തമായി അറിയിച്ചിട്ടില്ല. പുതിയ ഫ്രാഞ്ചയ്‌സിയുടെ ഉടമയും റോണോ 7 തന്നെ. സി ആർ 7 എന്ന പേരിലിറങ്ങിയ അണ്ടർഗാമെൻസാണ് റൊണാൾഡോയുടെ മറ്റൊരു പ്രധാന പരസ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News