വിവാഹമോചന കേസ് തീർപ്പാകും മുൻപേ മറഡോണ വിവാഹിതനാകുന്നു; കാർമികത്വം വഹിക്കുന്നത് മാർപാപ്പ

ലണ്ടൻ: ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയും കാമുകി റൊസീയോ ഒലീബയും വിവാഹിതരാകുന്നു. പോപ്പ് ഫ്രാൻസിസിന്റെ കാർമികത്വത്തിൽ ഈ വർഷം അവസാനം വത്തിക്കാനിൽ വച്ചായിരിക്കും ഇരുവരുടെയും വിവാഹമെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ രണ്ട് വർഷമായി ഡീഗോക്കൊപ്പമുള്ള ഒലീബ തന്നെയാണ് വിവാഹക്കാര്യം വെളിപ്പെടുത്തിയത്. 54കാരനായ മറഡോണയുമായുള്ള വിവാഹം ഈ വർഷം തന്നെ നടക്കുമെന്ന് ഒലീബ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ഫ്രാൻസിസ് മാർപാപ്പയോട് വത്തിക്കാനിൽ വച്ച് വിവാഹം ചെയ്യാൻ അനുവദിക്കണമെന്ന് മറഡോണ ആവശ്യപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ നേരത്തെയുണ്ടായിരുന്നു.

അതേസമയം, ആദ്യ ഭാര്യ ക്ലോഡിയ വില്ലാഫാനെയുമായുള്ള മറഡോണയുടെ വിവാഹമോചന കേസ് ഇതുവരെ തീർപ്പായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here