ക്രിസ്റ്റ്യാനോയ്ക്ക് അൽബേനിയക്കാർ കൊടുത്ത പണി; വീഡിയോ കാണാം

ക്രിസ്റ്റ്യാനോ റൊണാൾഡോ അൽപം ക്ഷീണിതനാണ്. കാരണം സാക്ഷാൽ മെസ്സി തന്നെ. എങ്ങനെയെന്നല്ലെ. യൂറോ യോഗ്യതാ മത്സരത്തിനായി അൽബേനിയയിൽ എത്തിയതായിരുന്നു ക്രിസ്റ്റ്യാനോ. മത്സരത്തിന് മുൻപ് ആരാധകരെ ആവേശം കൊള്ളിക്കാൻ താരം കളത്തിലിറങ്ങി. പക്ഷെ ചുറ്റും നിരന്ന കാണികൾ മെസ്സി ആരാധകനാണെന്നറിഞ്ഞപ്പോൾ പകച്ചുപോയി സിആറിന്റെ ബാല്യം.

കാണികൾ ഒന്നടങ്കം മെസ്സിക്കായി ആർപ്പുവിളിച്ചു. ക്ഷുഭിതനാകാതെ ഇനിയും ഉറക്കെ വിളിക്കു എന്ന ആംഗ്യം കാട്ടി താരം അൽബേനിയക്കാരോടുള്ള ദേഷ്യം ഉള്ളിലൊതുക്കി. പിന്നീട് പരിശീലനത്തിലേക്ക് പോവുകയും ചെയ്തു. അറിയാതെയാണെങ്കിലും മെസ്സി കൊടുത്ത പണിയിൽ നിന്ന് താരം ഇതുവരെ മുക്തനായിട്ടില്ല. മത്സരത്തിൽ പോർച്ചുഗൽ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചു. സംഭവം യുട്യൂബിൽ വൈറലാവുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here