യെമനില്‍ കാണാതായ ആറ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കിട്ടി; മരിച്ചവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

ദില്ലി: യെമനില്‍ ഇന്ത്യക്കാര്‍ മരിച്ചിട്ടുണ്ടെന്നു വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. സൗദിയുടെ വ്യോമാക്രമണത്തില്‍ കാണാതായ ആറ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. യെമനിലെ ഹുദൈദ തുറമുഖത്തിനടുത്തായിരുന്നു ആക്രമണം.

എണ്ണമോഷ്ടാക്കള്‍ എന്നു കരുതിയാണ് സൗദി ആക്രമണം നടത്തിയത്. രണ്ടു ബോട്ടുകളിലായി പോയ ഇരുപതു പേരാണ് മരിച്ചത്. രണ്ടു ബോട്ടുകളും തകര്‍ന്നിരുന്നു. എന്നാല്‍ ഇന്ത്യക്കാര്‍ മരിച്ചതായി വിവരമില്ലെന്ന വാദവുമായി പിറ്റേന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. 13പേര്‍ സുരക്ഷിതരാണെന്നായിരുന്നു മന്ത്രാലയത്തിന്റെ വിശദീകരണം. ഏഴുപേരെ കാണാതായിരുന്നു. ഇവരില്‍ ആറു പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇന്നാണ് മരിച്ചവരില്‍ ആറ് ഇന്ത്യക്കാരുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ഒരാളെ ഇനിയും കണ്ടുകിട്ടാനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel