ഐഎസ് ബന്ധം: യുഎഇ നാടുകടത്തിയ യുവതിയെ ഹൈദരാബാദില്‍ കസ്റ്റഡിയിലെടുത്തു; ഓണ്‍ലൈനില്‍ റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നയാളെന്ന് സൂചന

ഹൈദരാബാദ്: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് യുഎഇ നാടുകടത്തിയ യുവതിയെ ഹൈദരാബാദില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അഫ്ഷാ ജബീന്‍ എന്ന നിക്കി ജോസഫിനെയാണ് രാവിലെ യുഎഇയില്‍ന്നു വന്നപാടേ ഹൈദരാബാദ് പൊലീസ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ഈ വര്‍ഷം ജനുവരിയില്‍ ഐഎസ് ബന്ധത്തിന്റെ പേരില്‍ പിടിയിലായ മുഹിദീന്‍ സല്‍മാനുമായി യുവതി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. അമേരിക്കയില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ഹൈദരാബാദിലെ ഒരു ഐടി കമ്പനിയില്‍ എന്‍ജിനീയറായി ജോലി നോക്കുകയായിരുന്നു സല്‍മാന്‍. സിറിയയില്‍ പോയി ഐഎസില്‍ ചേരാന്‍ ശ്രമിക്കുന്നതിനിടെയാണ് സല്‍മാനെ പിടികൂടിയത്.

നിക്കിയും സല്‍മാനും പ്രണയത്തിലായിരുന്നെന്നും വിവാഹിതരാകാന്‍ ഇരിക്കുകയായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്. ഹൈദരാബാദില്‍ നിന്നു സല്‍മാന്‍ ദുബായിലെത്തി നിക്കിയെ കണ്ടശേഷം ഐഎസില്‍ ചേരാനായിരുന്നു പദ്ധതിയിട്ടിരുന്നത്. അതിനിടയിലാണ് പിടിയിലായത്.

ഓണ്‍ലൈനിലൂടെ ഐഎസിനായി റിക്രൂട്ട്‌മെന്റ് നടത്തിയതില്‍ നിക്കിക്കു പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. നിക്കി ഇന്ത്യക്കാരിയാണോ എന്ന കാര്യം പൊലീസ് പുറത്തുവിട്ടിട്ടില്ല. അവസാനമായി ദുബായിലേക്കു പറന്നത് ഹൈദരാബാദില്‍നിന്നായതിനാലാണ് ഇന്ത്യയിലേക്കു യുഎഇ നാടുകടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News