പ്രശസ്തിയും അധികാരവും കമലഹാസനെ ഭ്രാന്തനാക്കിയെന്ന് ബാലചന്ദ്രമേനോൻ

ഉലകനായകൻ കമലഹാസനെതിരെ നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. പ്രശസ്തിയും അധികാരവും ചിലരെ ഭ്രാന്തരാക്കും. കലാരംഗത്തും രാഷ്ട്രീയരംഗത്തും അത്തരക്കാരെ കാണാം. അതിലൊരാളാണ് കമലഹസനെന്ന് സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ ബാലചന്ദ്രമേനോൻ പറഞ്ഞു.

‘പെണ്ണ് ആൺവേഷം കെട്ടുന്ന കഥയാണ് അമ്മയാണെ സത്യം എന്ന ചിത്രം പറഞ്ഞത്. ചിത്രത്തിന്റെ ലൊക്കേഷനിൽ തമിഴ്‌നാട്ടിൽ നിന്നും കമലിന്റെ കുറെ സുഹൃത്തുകൾ വന്നു. ഈ ചിത്രത്തിൽ പെണ്ണിനാണ് ഫോക്കസ്. എന്തുകൊണ്ട് നിനക്ക് പെൺവേഷം കെട്ടി അഭിനയിക്കുന്ന ചിത്രം ചിന്തിച്ചു കൂടാ എന്നവർ കമലിനെ ചൂടാക്കി. ഒരാഴ്ച്ച കൊണ്ട് ആ ചിത്രത്തിന്റെ ഷൂട്ടിംഗ് നിന്നു. നിർമ്മാതാവിന് എന്തോ സാമ്പത്തിക പ്രശ്‌നം. ഇതാണ് പ്രൊജക്ട് നിർത്താൻ കമൽ പറഞ്ഞ ന്യായം. ഈ ചിത്രം ഞാൻ നിർമ്മിക്കാം എന്ന് ഉറപ്പ് നൽകിയിട്ടും കമൽ തയ്യാറായില്ല’ ബാലചന്ദ്രമേനോൻ പറയുന്നു. രണ്ടു മാസത്തിന് ശേഷം കമൽ അവ്വൈഷൺമുഖിയുടെ ചിത്രീകരണം തുടങ്ങി. ഇന്നും കമലിനെ തന്റെ മുന്നിൽ മുഖമുയർത്തി നിൽക്കാൻ കഴിയില്ലെന്ന് ബാലചന്ദ്രമേനോൻ അഭിമുഖത്തിൽ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News