ഭുവനേശ്വര്‍: ബിടെക്കിന് ഇനി ശാസ്ത്രീയനൃത്തരൂപമായ ഒഡിസിയും പാഠ്യവിഷയം. ഭുവനേശ്വര്‍ ഐഐടിയാണ് ഒഡിഷയിലെ നൃത്തരൂപമായ ഒഡിസി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ സെമെസ്റ്ററുകളില്‍ പൂര്‍ത്തിയാക്കേണ്ട ബ്രെഡ്ത് കോഴ്‌സിലാണ് ഒഡിസി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പന്ത്രണ്ടു ക്രെഡിറ്റുകളിലായാണ് കോഴ്‌സ്.
ആദ്യവര്‍ഷം എന്‍സിസി, എന്‍എസ്എസ്, യോഗ, ബാഡ്മിന്റണ്‍, വോളിബോള്‍, ക്രിക്കറ്റ് എന്നിവയിലൊന്നാണ് ഇതുവരെ ബ്രെഡ്ത് കോഴ്‌സായുണ്ടായിരുന്നത്. ഇതിലേക്കാണ് ഒഡിസി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനികളായ പത്തുപേര്‍ ഒഡിസി തെരഞ്ഞെടുക്കുകയും ചെയ്തു.
രണ്ടും മൂന്നും വര്‍ഷങ്ങളില്‍ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ഓണ്‍ട്രപ്രണര്‍ഷിപ്പ് എന്നിവയ്‌ക്കൊപ്പം ഒഡിസിയും തെരഞ്ഞടുക്കാം. രണ്ടാം വര്‍ഷത്തിലെ രണ്ടു സെമസ്റ്ററുകളിലും മൂന്നു ക്രെഡിറ്റുകളാണ് ബ്രെഡ്തിനുണ്ടാവുക. നാലാം വര്‍ഷവും ഒഡിസി ഓപ്ഷനലായി തെരഞ്ഞെടുക്കുകയാണെങ്കില്‍ ബിടെക്കിനൊപ്പം നൃത്തത്തില്‍ ഡിപ്ലോമാ സര്‍ട്ടിഫിക്കറ്റും ലഭിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here