പാര്‍ക്കിംഗില്‍ കുടുങ്ങിപ്പോയാല്‍ കാര്‍ കൈകൊണ്ട് എടുത്തുവയ്ക്കാതെയെന്തു മാര്‍ഗം; കാറെടുത്തുവച്ചു കാഴ്ചക്കാരെ അമ്പരപ്പിച്ച യുവാവിന്റെ വീഡിയോ

car-lift

ഒരിടത്തു കാര്‍ നിര്‍ത്തിയിട്ടുപോയാല്‍ മുന്നിലും പിന്നിലും അടുപ്പിച്ചു കാര്‍ പാര്‍ക്ക് ചെയ്തു കുരുക്കിലാകുന്നത് പതിവാണ്. നമ്മുടെ നാട്ടില്‍ പലരും പല തവണ അനുഭവിക്കുന്ന പ്രശ്‌നമാണിത്. ഇറ്റലിയിലെ അവോള പട്ടണത്തില്‍ ഇതേ പ്രശ്‌നത്തില്‍ ഒരാള്‍ പെട്ടു. കാര്‍ എടുക്കാന്‍ വന്നപ്പോള്‍ മുന്നിലും പിന്നിലും അടുപ്പിച്ചു കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. സാധാരണഗതിയില്‍ കാര്‍ ഓടിച്ചുകൊണ്ടുപോകാനാവില്ല.

അല്‍പസമയം കാറിനെ ചുറ്റിപ്പറ്റിയും കാര്‍തുറന്നും ഒക്കെ നോക്കിയ യുവാവിന് പെട്ടെന്നാണ് ബുദ്ധിയുദിച്ചത്. തുറന്നിട്ട വാതില്‍ അടയ്ക്കാതെ തന്നെ കാറിന്റെ പിന്നിലേക്കെത്തി ബംപറില്‍ പിടിച്ച് ഉയര്‍ത്തി മാറ്റിവച്ചു. അതോടെ സ്ഥലമായി. യുവാവ് കാറില്‍ കയറി കൂളായി ഓടിച്ചുപോവുകയും ചെയ്തു. യുവാവിന്റെ പെട്ടെന്നുള്ള നീക്കങ്ങള്‍ കണ്ട് തൊട്ടടുത്തു വര്‍ത്തമാനം പറഞ്ഞുനിന്ന രണ്ടുപേര്‍ ശരിക്കും അമ്പരക്കുകയും ചെയ്തു. വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News