ബാങ്ക് ഇടപാടുകാര്‍ ശ്രദ്ധിക്കുക; രണ്ടാം ശനിയും നാലാം ശനിയും ബാങ്ക് അവധി

തിരുവനന്തപുരം: നാളെ മുതല്‍ രണ്ടാം ശനിയാഴ്ചകളും നാലാം ശനിയാഴ്ചകളും ബാങ്കുകള്‍ക്ക് അവധി. റിസര്‍വ് ബാങ്ക് ഉത്തരവു പ്രകാരമാണ് പരിഷ്‌കാരം. ഒന്നും മൂന്നും ശനിയാഴ്ചകളില്‍ മുന്‍ പതിവില്‍നിന്നു വ്യത്യസ്ഥമായി വൈകിട്ട് നാലു വരെ ബാങ്ക് ഇടപാടുകള്‍ നടത്താനാകും.

ഓഗസ്റ്റ് ഇരുപത്തെട്ടിനാണ് ഇതു സംബന്ധിച്ച് റിസര്‍വ്ബാങ്ക് ഉത്തരവിറക്കിയത്. ഉത്തരവ് ദേശസാല്‍കൃത, ഷെഡ്യൂള്‍ഡ്, സഹകരണ ബാങ്കുകള്‍ക്കു ബാധകമായിരിക്കകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here