സമരത്തില്‍ നിന്ന് പിന്മാറണമെന്ന് തോട്ടം തൊഴിലാളികളോട് ആഭ്യന്തരമന്ത്രി; ആവശ്യങ്ങള്‍ അനുഭാവ പൂര്‍ണ്ണം പരിഗണിക്കുമെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമര മുറകളില്‍ നിന്ന് മൂന്നാറിലെ തൊഴിലാളികള്‍ പിന്മാറണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തോട്ടം തൊഴിലാളികളുടെ സമരം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തുടരുകയാണ്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അനുഭാവ പൂര്‍ണ്ണമായാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.

പ്രശ്‌നം പരിഹരിക്കാന്‍ തൊഴില്‍ -വൈദ്യുതി വകുപ്പുകളുടെ മന്ത്രിമാര്‍ ചര്‍ച്ച തുടരുകയാണ്. ഉചിതമായ തീരുമാനം ഉടന്‍ ഉണ്ടാകും. ഈ സാഹചര്യത്തില്‍ വഴിതടയല്‍ പോലുള്ള സമര മുറകളില്‍ നിന്ന് തൊഴിലാളികള്‍ പിന്മാറണമെന്ന് രമേശ് ചെന്നിത്തല പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here