മക്കയില്‍ മരിച്ച രണ്ടാമത്തെ മലയാളി ലക്ഷദ്വീപിലെ കോയ; മരണസംഖ്യ 107; 238 പേര്‍ക്കു പരുക്ക്

റിയാദ്: മക്ക ക്രെയിന്‍ ദുരന്തത്തില്‍ മരിച്ച രണ്ടാമത്തെ മലയാളി ലക്ഷ്ദ്വീപ് സ്വദേശി കോയയാണെന്നു വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശി മുഅ്മിനയാണ് മരിച്ച മറ്റൊരു മലയാളി. ആകെ 107 പേരാണ് മരിച്ചത്. 238 പേര്‍ക്കു പരുക്കേറ്റു.

നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി കൊണ്ടുവന്ന ക്രെയിനാണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ പരുക്കേറ്റ 238 പേരില്‍ 15 ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ഹജ്ജ് കമ്മിറ്റി വഴി പോയ 11 പേര്‍ക്കും സ്വകാര്യ ടൂര്‍ ഓപ്പറേറ്ററുമാര്‍ വഴി പോയ നാലു പേര്‍ക്കുമാണ് പരുക്കേറ്റത്. ജിദ്ദയിലെ ഇന്ത്യന്‍ കൗണ്‍സിലേറ്റ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറയുന്നു. സഫ, മര്‍വ കുന്നുകള്‍ക്കിടയിലെ മേല്‍പ്പുരക്കുമേല്‍ വികസനജോലികള്‍ക്കാണ് ക്രെയിന്‍ ഉപയോഗിച്ചിരുന്നത്.

കനത്ത കാറ്റിനേയും മഴയേയും തുടര്‍ന്നാണ് അപകടം. പ്രദക്ഷിണവും പ്രയാണവും നടത്തിയിരുന്ന തീര്‍ത്ഥാടകരുടെ മുകളിലേക്കാണ് ക്രെയിന്‍ തകര്‍ന്നു വീണത്. അപകടത്തെത്തുടര്‍ന്ന് വന്‍തിക്കും തിരക്കുമുണ്ടായതാണ് മരണസംഖ്യ ഉയരാന്‍ കാരണം. സൗദി സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

“When the crane fell….” A crane crashed in Makkah’s Grand Mosque which led to the death of 65 hajjis and 154 injured. May Allah cure the injured as soon as possible. Ameen—-

Posted by Defend Bahrain on Friday, September 11, 2015

When the crane crashed in Makkah’s Grand Mosque. May Allah cure the injured as soon as possible. Ameen—-

Posted by Defend Bahrain on Friday, September 11, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News