തുരന്തോ എക്‌സ്പ്രസ് പാളം തെറ്റി; രണ്ടു മരണം; എട്ടു പേർക്ക് പരുക്ക്

ബംഗളൂരു: ഹൈദരബാദ് പൂനെ തുരന്തോ എക്‌സ്പ്രസ് പാളം തെറ്റി രണ്ടു പേർ മരിച്ചു. കർണാടകയിലെ ഗുൽബർഗയിൽ വച്ച് പുലർച്ചെ 2.30ഓടെയാണ് സംഭവം. അപകടത്തിൽ എട്ടു പേർക്ക് പരുക്കേറ്റു. ഒൻപത് കോച്ചുകളാണ് പാളം തെറ്റിയത്. രക്ഷാപ്രവർത്തനം തുടരുകയാണ്.

സംഭവത്തെ തുടർന്ന് ആന്ധ്രാ-മുംബൈ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവം അറിഞ്ഞയുടൻ നാട്ടുകാരും റെയിവേ ജീവനക്കാരും പാഞ്ഞെത്തുകയും അധികൃതരെ വിവരം അറിയിച്ച് ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു. മരിച്ചവരുടെ വിവരം അറിവായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News