വാഹനാപകടത്തിൽ സിദ്ധാർത്ഥ് ഭരതന് പരുക്ക്

കൊച്ചി: നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കൊച്ചി തൈക്കുടത്ത് വച്ച് കാർ മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്. പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ സിദ്ധാർത്ഥിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ സിദ്ധാർത്ഥിനെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

അന്തരിച്ച സംവിധായകൻ ഭരതന്റെയും നടി കെപിഎസി ലളിതയുടേയും മകനാണ് സിദ്ധാർത്ഥ്. കമലിന്റെ സംവിധാനത്തിലൊരുങ്ങിയ നമ്മളിലൂടെ മലയാള സിനിമാ രംഗത്തേക്ക് എത്തിയ സിദ്ധാർത്ഥ് നിദ്ര എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. ദിലീപിനെ നായകനാക്കി ഒരുക്കിയ ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രമാണ് സിദ്ധാർത്ഥ് അവസാനം സംവിധാനം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here