യുഎസ് ഓപ്പൺ; ലിയാൻഡർ പേസ്- ഹിംഗിസ് സഖ്യത്തിന് കിരീടം

പ്രായം തളർത്താത്ത പടക്കുതിര ലിയാൻഡർ പേസിനുമുന്നിൽ നേട്ടങ്ങൾ ഒരിക്കൽ കൂടി വഴിമാറുകയാണ്. 42 വയസ്സിൽ പത്തൊൻപതാം ഗ്രാൻഡ്സ്ലാം കിരീടം നാട്ടിലേക്കെത്തിച്ചാണ് പേസ് ചരിത്ര നേട്ടത്തിന്റെ ഉടമയായത്. 1969ന് ശേഷം ഒരു വർഷം മൂന്ന് ഗ്രാൻഡ് സ്ലാമുകളിൽ കിരീടം നേടുന്ന ആദ്യ മിക്‌സഡ് ഡബിൾസ് ജോഡിയെന്ന നേട്ടവും പേസ് -മാർട്ടിന ഹിംഗിസ് സഖ്യം പേരിലാക്കി. ഫൈനലിൽ അമേരിക്കയുടെ ബെഥനിന മാറ്റെക്ക് സാം ഖ്വെറി സഖ്യത്തിനാണ് പേസ് ഹിൻജിസ് ജോഡിക്ക് മുന്നിൽ കാലിടറിയത്. 64, 36, 10 7 എന്ന സ്‌കോറിനാണ് ഇന്തോ സ്വിസ് ജോഡി കിരീടത്തിലേക്ക് കുതിച്ചത്

അനായാസമായിരുന്നില്ല പേസ് സഖ്യത്തിന്റെ ജയം. ആദ്യ സെറ്റ് 564 എന്ന സ്‌കോറിന് പേസും, ഹിൻജിസും സ്വന്തമാക്കിയപ്പോൾ രണ്ടാം സെറ്റ് 6-3ന് നേടി അമേരിക്കൻ ജോഡി തിരിച്ചടിച്ചു. നിർണ്ണായകമായ മൂന്നാം സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ടൈം ബ്രേക്കറിലാണ് തീരുമാനമായത്. 10-7നാണ് ടൈ ബ്രേക്കറിൽ ഫലം നിർണ്ണയിച്ചത്.

ഈ വർഷം പേസ് ഹിൻഗിസ് സഖ്യം നേടുന്ന മൂന്നാം ഗ്രാൻഡ് സ്ലാം കിരീടമാണ് യുഎസ് ഓപ്പൺ, ഓസ്‌ട്രേലിയൻ, വിംബിൾഡൺ കിരീടങ്ങൾ സീസണിൽ പേസും ഹിംഗിസും സ്വന്തമാക്കിയിരുന്നു. 1969ന് ശേഷം ആദ്യമായാണ് ഒരേ ജോഡി സീസണിൽ മൂന്ന് ഗ്രാൻഡ് സ്ലാമുകൾ നേടുന്നത്. പ്രായത്തിന് മുന്നിൽ പ്രതിഭ കൊണ്ട് അതിരുകൾ തീർക്കുകയാണ് ലിയാൻഡർ പേസ് എന്ന അപൂർവ പ്രതിഭ. പേസിനു മുന്നിൽ വഴിമാറുകയാണ് കാലവും ചരിത്രവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News