വിജെ രമ്യ വിവാഹമോചിതയായി; സ്വകാര്യത മാനിക്കണമെന്ന് ആരാധകരോട് താരം

തമിഴ് ടിവി അവതാരകയും ചലച്ചിത്രതാരവുമായ രമ്യ വിവാഹമോചിതയായി. ട്വിറ്ററിലൂടെയാണ് രമ്യ തന്റെ വിവാഹമോചന വാർത്ത ആരാധകരെ അറിയിച്ചത്.

‘ഗോസിപ്പുകൾക്ക് വിട, പരസ്പര സമ്മതത്തോടെ ഞങ്ങൾ വിവാഹമോചിതരാകുകയാണ്. ഇരുകുടുംബങ്ങളെയും ബാധിക്കുന്ന കാര്യമായതിനാൽ മാധ്യമങ്ങളും സുഹൃത്തുക്കളും സ്വകാര്യത മാനിക്കണം. ഇനി മുതൽ ശ്രദ്ധ മുഴുവൻ ജോലിയാണ്’ രമ്യ ട്വിറ്ററിലൂടെ പറഞ്ഞു.

ചെന്നൈ സ്വദേശിയായ അപരിജിത് ജയരാമൻ ആണ് രമ്യയുടെ ഭർത്താവ്. 2014 ഫെബ്രുവരി 21നാണ് ഇരുവരും വിവാഹിതരായത്. രമ്യയുടെ സിനിമാ പ്രവേശനമാണ് വിവാഹമോചനത്തിന് കാരണമായതെന്നാണ് ഗോസിപ്പ് മാധ്യമങ്ങളിലെ റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here