കുഡ്‌ലു ബാങ്ക് കവർച്ച; പ്രതികൾ പിടിയിലെന്ന് സൂചന; കസ്റ്റഡിയിലെടുത്തവരിൽ ഭരണകക്ഷി നേതാവും

കാസർഗോഡ്: കുഡ്‌ലു സഹകരണ ബാങ്കിൽ നിന്ന് അഞ്ചരക്കോടിയുടെ കവർച്ച നടത്തിയ സംഘത്തെ അന്വേഷണസംഘം പിടികൂടിയെന്ന് സൂചന. കവർച്ച സംഘത്തിലെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോർട്ടുകൾ. കസ്റ്റഡിയിലെടുത്തവരിൽ ഭരണകക്ഷി പ്രദേശിക നേതാവുണ്ടെന്നും സൂചനയുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും അന്വേഷണസംഘം അറിയിച്ചു.

സംഘത്തിൽപ്പെട്ടവർ പ്രദേശവാസികൾ തന്നെയാണെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. ബാങ്കിന്റെ വിശ്വാസ്യത തകർക്കാൻ വേണ്ടിയാണ് ഇവർ മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ജില്ലാ പൊലീസ് മേധാവി ഡോ.എ ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ കാസർഗോഡ് ഡിവൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ബാങ്ക് മാനേജർ ഉൾപ്പെടെയുള്ള പുരുഷ ജീവനക്കാർ ഉച്ചഭക്ഷണത്തിനായി പുറത്തേയ്ക്ക് പോയപ്പോൾ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
12 ലക്ഷം രൂപയും 21 കിലോ സ്വർണ്ണാഭരണവും നഷ്ടമായതായാണ് ജീവനക്കാരുടെ മൊഴി. മുഖം മൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ലോക്കർ തുറപ്പിക്കുകയും സ്വർണ്ണാഭരണങ്ങളും പണവും കവരുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News