തിരുവനന്തപുരം: അഴിമതിയില്‍ കുരുങ്ങിയ കണ്‍സ്യൂമര്‍ ഫെഡ് പ്രശ്‌നത്തില്‍ ചെയര്‍മാന്‍ ജോയ് തോമസിനെ മാറ്റണമെന്നാവശ്യപ്പെട്ടു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ മുഖ്യമന്ത്രിക്കു കത്തയച്ചു. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനായിരിക്കാന്‍ പ്രാപ്തിയുള്ളയാളല്ല ജോയ് തോമസ് എന്നും കഴിവുള്ളയാളെ നിയമിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
കണ്‍സ്യൂമര്‍ ഫെഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും സുധീരന്‍ കത്തില്‍ പറയുന്നുണ്ട്. സുധീരന്റെ ആവശ്യം മാനിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു ബാധ്യതയുണ്ടെന്ന് ജോണി നെല്ലൂര്‍ പ്രതികരിച്ചു. സുധീരന്റെ കത്ത് മുഖ്യമന്ത്രി സഹകരണ മന്ത്രിക്കു കൈമാറി.
അതേസമയം, ജോയ് തോമസിനെ മാറ്റേണ്ടതില്ലെന്നു കാട്ടി കെ മുരളീധരന്‍ എംഎല്‍എ രംഗത്തെത്തി. ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടക്കട്ടെ. ഏകപക്ഷീയമായി തീരുമാനമെടുക്കുന്നത് ശരിയല്ല. ടോമിന്‍ ജെ തച്ചങ്കരിയെക്കുറിച്ചാണ് ആക്ഷേപമുണ്ടായത്. തച്ചങ്കരിക്ക് അനുകൂലമായും കെപിസിസിയില്‍ നിലപാടുയര്‍ന്നിരുന്നു. വകുപ്പു മന്ത്രി തീരുമാനിച്ചതുകൊണ്ടാണ് തച്ചങ്കരിയെ മാറ്റിയതെന്നും മുരളി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here