ദില്ലി: സിനിമ കാണാന്‍ പോകുമ്പോള്‍ പുറത്തുനിന്നു വാങ്ങിയ കുപ്പിവെള്ളം അകത്തേക്കു കൊണ്ടുപോകാന്‍ അനുവദിക്കാതിരുന്ന മള്‍ട്ടിപ്ലക്‌സ് അധികൃതര്‍ക്ക് പിഴ ശിക്ഷ. മള്‍ട്ടിപ്ലക്‌സിനകത്ത് ശുദ്ധമായ കുടിവെള്ളം സൗജന്യമായി ലഭ്യമാക്കാന്‍ മള്‍ട്ടിപ്ലക്‌സിന് അധികാരമുണ്ടെന്നും 11000 രൂപ പിഴ ശിക്ഷ വിധിച്ചുകൊണ്ട് ഉത്തരവായി.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കുപ്പിവെള്ളം മള്‍ട്ടിപ്ലക്‌സിനുള്ളില്‍ നിരോധിക്കുന്നത്. ഈ സാഹചര്യത്തില്‍ സിനിമ കാണാന്‍ വരുന്നവര്‍ക്കു കുടിവെള്ളം ലഭ്യമാക്കേണ്ടതിന്റെ ഉത്തരവാദിത്തം മള്‍ട്ടിപ്ലക്‌സുകള്‍ക്കാണ്. കൂടുതല്‍ പണം നല്‍കി മള്‍ട്ടിപ്ലക്‌സില്‍ സിനിമകാണാന്‍ വരുന്നവര്‍ക്ക് അതിന് അവകാശമുണ്ടെന്നും ഇതില്‍വീഴ്ച വരുത്തുന്നത് സേവനക്കുറവായി കണക്കാക്കുമെന്നും ജസ്റ്റിസ് വി കെ ജയിന്‍, ഡോ. ബി സി ഗുപ്ത എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here