എന്തുകൊണ്ട് നമുക്ക് മണിരത്‌നം സിനിമകള്‍ പ്രിയങ്കരമാകുന്നു; ഈ വീഡിയോ പറഞ്ഞുതരും

manirathnam

എല്ലാക്കാലത്തും സിനിമാ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള സംവിധായകനാണ് മണിരത്‌നം. ടൈപ്പ് ചെയ്യപ്പെടാത്ത സിനിമകള്‍, വ്യത്യസ്തവും കാലത്തിനൊത്തതുമായ പ്രമേയങ്ങള്‍… എല്ലാം ഒന്നിനൊന്നു മെച്ചമായാണ് മണിരത്‌നത്തിന്റെ മനസില്‍നിന്നു പ്രേക്ഷകരിലേക്കെത്തിയത്.

ഛായാഗ്രഹണം, എഡിറ്റിംഗ്, സീനുകള്‍… മണിരത്‌നത്തിന്റെ സിനിമയുടെ വ്യാകരണം എപ്പോഴും പുതുമയായിരുന്നു. രണ്ടു പ്രായത്തിലുള്ളവരുടെ ബന്ധം വിഷയമായ പല്ലവി അനുപല്ലവി, കശ്മീര്‍ വിഷയമായ റോജ, സമൂഹത്തിലെ യുവാക്കളുടെ വിവിധ വിഭാഗങ്ങളെക്കുറിച്ചുള്ള യുവ, നിരവധിപേരെ ആകര്‍ഷിച്ച ഗുരു തുടങ്ങി ലിവിംഗ് ടുഗെദര്‍ ചര്‍ച്ച ചെയ്യുന്ന ഓകെ കണ്‍മണി വരെ ഈ പുതുമ പ്രേക്ഷകരെ ആകര്‍ഷിച്ചു. മൂന്നു പതിറ്റാണ്ടായി പഴകിയ രീതികളും പ്രമേയങ്ങളും പിടിച്ചുതൂങ്ങി പോയില്ല എന്നതു തന്നെയാണ് മണിരത്‌നത്തിന്റെ പ്രത്യേകത.

ഇതുകൊണ്ടൊക്കെയാണ് മണിരത്‌നത്തിന്റെ സിനിമകളെ പ്രേക്ഷകര്‍ എന്നും ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ കാരണം. മണിരത്‌നത്തിന്റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ ആര്‍ കിരണ്‍ എഡിറ്റ് ച്യെത വീഡിയോ മണിരത്‌നത്തിന്റെ സിനിമാപ്രാഗത്ഭ്യം വെളിപ്പെടുത്തുന്നതാണ്. എന്തുകൊണ്ട് മണിരത്‌നം സിനിമകളെ നമ്മള്‍ ഇഷ്ടപ്പെടുന്നു എന്നു ലളിതമായി പറഞ്ഞുവയ്ക്കുകയാണ് കിരണ്‍. വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here