മീററ്റ്: പൊലീസിന്റെ മോക്ക് ഡ്രില്ലിനിടെ ടിയർ ഗ്യാസ് അബദ്ധത്തിൽ പതിച്ചത് ലേഡീസ് ഹോസ്റ്റലിനുള്ളിൽ. മീററ്റ് ലാല ലജ്പത് റായി മെഡിക്കൽ കോളേജ് വിദ്യാർത്ഥിനികളുടെ ഹോസ്റ്റലിലാണ് രണ്ടു ടിയർ ഗ്യാസുകൾ പതിച്ചത്. കണ്ണിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് 20 വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 പേർ ബോധരഹിതരാകുകയും ചെയ്തിരുന്നു.
വിദ്യാർത്ഥിനികൾ അപകടനില തരണം ചെയ്‌തെന്ന് കോളേജ് പ്രിൻസിപ്പൾ പ്രദീപ് ഭാരതി പറഞ്ഞു. മോക്ക് ഡ്രിൽ നടക്കുന്നത് സംബന്ധിച്ച് പൊലീസ് വിവരങ്ങൾ നൽകിയിരുന്നില്ലെന്നും പ്രദീപ് ഭാരതി പറഞ്ഞു. അതേസമയം, സംഭവം അബദ്ധത്തിലുണ്ടായതാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here