ആ ‘ജോക്കർ’ രജനി അല്ല; കബലി സെൽഫി വ്യാജം

രജനീകാന്തിന്റെ സെൽഫി എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് സംവിധായകൻ പാ രഞ്ജിത്. രജനിയുടെ കബലി സെൽഫി എന്ന പേരിൽ പ്രചരിച്ച ചിത്രം ചർച്ചയായതോടെയാണ് രഞ്ജിത് തന്നെ രംഗത്തെത്തിയത്. ടെലിവിഷൻ താരം ആനന്ദ് ആണ് ജോക്കറിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെട്ട ആ കക്ഷിയെന്ന രഞ്ജിത് വെളിപ്പെടുത്തി.

ചെന്നൈ നഗരത്തിലെ അധോലോകത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മൈലാപൂർ സ്വദേശിയായ കബലിശ്വരൻ അധോലോകനേതാവായി മാറുന്നതും പീന്നീട് മലേഷ്യയിലേക്ക് ചേക്കേറുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. രഞ്ജിത് ഒരുക്കുന്ന കബലിയിൽ ബോളിവുഡ് താരം രാധിക ആപ്‌തെയാണ് നായികയാകുന്നത്. പ്രകാശ് രാജും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

സെപ്തംബർ 17ന് ചിത്രീകരണം ആരംഭിക്കും. മലേഷ്യയിലും ചെന്നൈയിലുമാണ് ചിത്രീകരണം നടക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ക്യാമറ മുരളിയും എഡിറ്റിംഗ് കെഎൽ പ്രവീണും നിർവഹിക്കും. രജനികാന്തിന്റെ 159-ാമത് ചിത്രമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News