എട്ടുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി വീഡിയോയിലാക്കി; രണ്ടു പതിനഞ്ചുവയസുകാരും പന്ത്രണ്ടുവയസുകാരനും അറസ്റ്റില്‍

ലുധിയാന: എട്ടുവയസുള്ള ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കി മൂന്നു കുട്ടികള്‍ വീഡിയോയിലാക്കി. വെള്ളിയാഴ്ച പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. രണ്ടു പതിനഞ്ചുവയസുകാരും ഒരു പന്ത്രണ്ടുവയസുകാരനും അറസ്റ്റിലായിട്ടുണ്ട്.

ബാലന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മകനെ മൂന്നുപേരും വിജനമായ സ്ഥലത്തേക്കു കൊണ്ടുപോയി ഉപദ്രവിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ഇവര്‍ കൈവശമുണ്ടായിരുന്ന ടാബ്ലെറ്റിലാണ് പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

പൊലീസ് ടാബ്ലെറ്റില്‍നിന്നു വീഡിയോ കണ്ടെടുത്തു. ഇത്തരത്തില്‍ വേറെയും സംഭവങ്ങള്‍ അടുത്തനാളുകളില്‍ ലുധിയാനയിലുണ്ടായതായി വിവരമുണ്ടെന്നു പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here