കാറ്റിനും മഴയ്ക്കുമൊപ്പം ശക്തമായ ഇടിമിന്നലുമുണ്ടായി; മക്ക ദുരന്തത്തില്‍ ക്രെയിന്‍ തകരാന്‍ കാരണം ഇതെന്നും റിപ്പോര്‍ട്ട്

ജിദ്ദ: മക്കയില്‍ 107 പേരുടെ മരണത്തിനിടയാക്കിയ ക്രെയിന്‍ തകര്‍ന്നു വീഴാന്‍ പ്രധാന കാരണം കാറ്റിനും മഴയ്ക്കും ഒപ്പമുണ്ടായ ഇടിമിന്നലാണെന്ന് റിപ്പോര്‍ട്ട്. ക്രെയിന്‍ തകര്‍ന്നു വീഴുന്നതിന് തൊട്ടുമുമ്പുണ്ടായ ഇടിമിന്നലിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. അതിശക്തമായ ഇടിമിന്നലാണുണ്ടായതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. ആ സമയത്തെ കാലാവസ്ഥ സംബന്ധിച്ച് അധികൃതര്‍ക്കും ആശങ്കയുണ്ടായിരുന്നതായി അധികൃതരുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്ന് പ്രതിരോധമന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിരുന്നെങ്കിലും ദുരന്തം ഒഴിവാക്കാനായില്ല.

1,400 കോടി പൗണ്ടിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് മക്കയില്‍ നടന്നു കൊണ്ടിരിക്കുന്നത്. 43 ലക്ഷം ചതുരശ്രയടി വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് വിശുദ്ധ നഗരത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇതുവഴി 22 ലക്ഷം പേരെ ഒരേസമയം മക്കയില്‍ ഉള്‍ക്കൊള്ളാനാവും. അപകടത്തിന്റെ പശ്ചാത്തലത്തിലും ഹജ്ജ് തീര്‍ത്ഥാടനം നിര്‍ത്തിവയ്ക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇത് ഒരിക്കലും തീര്‍ത്ഥാടനത്തെ ബാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തില്‍ 107 പേരാണ് കൊല്ലപ്പെട്ടത്. രണ്ട് മലയാളികളും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

മക്കയില്‍ മരിച്ച രണ്ടാമത്തെ മലയാളി ലക്ഷദ്വീപിലെ കോയ; മരണസംഖ്യ 107; 238 പേര്‍ക്കു പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here