അയിത്തത്തിനെതിരെ ദളിതര്‍ക്കൊപ്പം ക്ഷേത്രത്തില്‍ സമൂഹസദ്യ: സിപിഐഎം കര്‍ണാടക സംസ്ഥാന സെക്രട്ടറി ശ്രീരാം റെ്ഢി അറസ്റ്റില്‍

ഹാസന്‍: ദളിതര്‍ക്കു പ്രവേശനം നിഷേധിച്ച ക്ഷേത്രത്തില്‍ ദളിതര്‍ക്കൊപ്പം സമൂഹ സദ്യ നടത്തി പുരോഗമനാത്മകമായ ചുവടുവച്ച സിപിഐഎം കര്‍ണാടക സംസ്ഥാന സെക്രട്ടറി ശ്രീരാം റെഡ്ഢിയെ അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ബസവേശ്വര ക്ഷേത്രത്തിലാണ് സംഭവം. ഇവിടെ പൂജയില്‍ പങ്കെടുത്ത ദളിത് സ്ത്രീകള്‍ക്ക് ആയിരം രൂപ പിഴയിട്ട നടപടിക്കെതിരായിരുന്നു സമൂഹ സദ്യ.

ക്ഷേത്രത്തിലെ അനാചാരത്തെക്കുറിച്ചു കഴിഞ്ഞദിവസം കൈരളി ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെഗൗഡയുടെ നാട്ടിലാണ് സംഭവമുണ്ടായത്. ക്ഷേത്രത്തിലെ പൂജകള്‍ക്ക് സവര്‍ണരായ വൈക്കലിഗ സമുദായക്കാരാണ് ദളിതര്‍ക്കു ക്ഷേത്രത്തില്‍ പ്രവേശനം വിലക്കിയത്. തുടര്‍ന്ന് സ്ത്രീകള്‍ സവര്‍ണര്‍ക്കെതിരേ ശക്തമായ ചെറുത്തുനില്‍പു നടത്തിവരികയായിരുന്നു.

കഴിഞ്ഞദിവസം സവര്‍ണര്‍ക്കെതിരായ യോഗം ഇവിടെ നടന്നിരുന്നു. ദളിതരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് നിയമലംഘനമാണെന്ന നിലപാടാണ് യോഗമെടുത്തത്. തുടര്‍ന്നാണ് ഇന്ന് ദളിതരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുകയും തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി ഹാളില്‍ സമൂഹസദ്യ നടത്തുകയും ചെയ്തത്.

RELATED STORY

മുന്‍ പ്രധാനമന്ത്രിയുടെ നാട്ടില്‍ രാജ്യത്തിന് നാണക്കേടായ അയിത്തം; ക്ഷേത്രത്തില്‍ കയറിയതിന് പിഴയടയ്ക്കാന്‍ ശിക്ഷിക്കപ്പെട്ട സ്ത്രീകളുടെ കരുത്തുറ്റ ചെറുത്തുനില്‍പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News