കൃഷിമന്ത്രി അഴിമതിക്ക് അറസ്റ്റിലായി; ഈജിപ്തില്‍ സര്‍ക്കാര്‍ രാജിവച്ചു

കെയ്‌റോ: കൃഷിമന്ത്രി അഴിമതിക്ക് അറസ്റ്റിലായതിന് തൊട്ടുപിന്നാലെ ഈജിപ്തില്‍ സര്‍ക്കാര്‍ രാജിവച്ചു. പ്രധാനമന്ത്രി ഇബ്രാഹിം മഹ്‌ലബ് രാജിസമര്‍പ്പിച്ചു. പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിക്കാണ് പ്രധാനമന്ത്രി രാജിസമര്‍പ്പിച്ചത്. രാഷ്ട്രപതിഭവന്‍ വാര്‍ത്താകുറിപ്പിലാണ് രാജിക്കാര്യം സ്ഥിരീകരിച്ചത്. അഴിമതിക്കേസില്‍ കൃഷിമന്ത്രിയെ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കകമാണ് സര്‍ക്കാര്‍ രാജിവച്ചത്. പുതിയ സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെടും വരെ മഹ്‌ലബ് തന്നെ കാവല്‍ പ്രധാനമന്ത്രിയായി തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News