വിമാനത്തില്‍ ഉറക്കമെഴുന്നേറ്റ ശേഷം യാത്രക്കാരുടെ മേല്‍ മൂത്രമൊഴിച്ചു; പിന്നെയും കിടന്നുറങ്ങി; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

ലണ്ടന്‍: വിമാനത്തില്‍ യാത്രക്കാര്‍ക്കു മേല്‍ മൂത്രമൊഴിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജെഫ് റൂബിന്‍ എന്ന 27കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുമ്പാണ് റൂബിന്‍ യാത്രക്കാര്‍ക്ക് മേല്‍ മൂത്രമൊഴിച്ചത്. അലാസ്‌കയില്‍ നിന്ന് പോര്‍ട്ട്‌ലാന്‍ഡിലേക്ക് പോയ ജെറ്റ്ബ്ലൂ വിമാനത്തിലാണ് ജെഫ് റൂബിന്‍ യാത്രക്കാര്‍ക്കു മേല്‍ മൂത്രമൊഴിച്ചത്. വിമാന ജീവനക്കാരുടെയും യാത്രക്കാരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ വിമാനം പോര്‍ട്ട്‌ലാന്‍ഡില്‍ ഇറങ്ങിയ ഉടന്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വിമാനം ഇറങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പ് വരെ റൂബിന്‍ ഉറങ്ങുകയായിരുന്നു. ഉറക്കമെണീറ്റ ഉടന്‍ സീറ്റുകള്‍ക്കിടയിലെ വഴിയില്‍ കയറിനിന്ന റൂബിന്‍ മൂത്രമൊഴിക്കുകയായിരുന്നെന്ന് പൊലീസിന് യാത്രക്കാരും ജീവനക്കാരും മൊഴി നല്‍കി. വൈകാതെ രംഗം കൂടുതല്‍ വഷളായി. നിയന്ത്രണം തെറ്റിയ റൂബിന്‍ താഴെ വീണു. ഇതോടെ പലവഴി ചിതറി തെറിച്ച മൂത്രം യാത്രക്കാരുടെ എല്ലാം ദേഹത്ത് തെറിച്ചു. യാത്രക്കാരുടെ ലഗേജുകളിലും മൂത്രമായി. എന്നാല്‍, സംഭവം നടക്കുമ്പോഴും റൂബിന്‍ ഉറങ്ങുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂത്രമൊഴിച്ച ശേഷം വീണ്ടും അവിടെ തന്നെ കിടന്ന് ഉറങ്ങിയ റൂബിനെ വിമാന ജീവനക്കാരാണ് വിളിച്ച് എഴുന്നേല്‍പ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News