സാമുദായിക താല്‍പര്യങ്ങള്‍ക്ക് ശ്രീനാരായണ ഗുരുവിനെ ബലികഴിക്കുന്നു; എസ്എന്‍ഡിപി ഗുരുദര്‍ശനം സംരക്ഷിക്കുന്നില്ല; ആര്‍എസ്എസ്-എസ്എന്‍ഡിപി ബാന്ധവത്തിനെതിരെ സ്വാമി സന്ദീപാനന്ദ ഗിരിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: മതസാമുദായിക താല്‍പര്യങ്ങള്‍ക്കായി ആര്‍എസ്എസും എസ്എന്‍ഡിപിയും ശ്രീനാരായണ ഗുരുവിനെ ഉപയോഗപ്പെടുത്തുകയാണെന്ന് സ്വാമി സന്ദീപാനന്ദഗിരി. പീപ്പിള്‍ ടിവിയുടെ അന്യോന്യം പരിപാടിയിലാണ് ആര്‍എസ്എസ്-എസ്എന്‍ഡിപി നിലപാടുകള്‍ക്കെതിരെ സ്വാമി സന്ദീപാനന്ദ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. മതത്തേയും മതഗ്രന്ഥങ്ങളേയും ഭീകരവാദികള്‍ ഉപയോഗിക്കുന്നതു പോലെയാണ് സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ചിലര്‍ ഗുരുവിനെ ഉപയോഗിക്കുന്നതെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു. ഗുരു ദര്‍ശനം സംരക്ഷിക്കുന്നത് എസ്എന്‍ഡിപി അല്ലെന്നും സന്ദീപാനന്ദ ഗിരി കൂട്ടിച്ചേര്‍ത്തു.

ഗുരുദര്‍ശനം എന്നത് വിഭാഗീയ ചിന്താഗതി പുലര്‍ത്തുകയോ വളര്‍ത്തുകയോ അല്ല. ജാതീയമായ കൂട്ടായ്മയും അല്ല അത്. ആര്‍എസ്എസിന്റെ വിശ്വാസങ്ങള്‍ക്ക് തികച്ചും എതിരാണ് ഗുരുദര്‍ശനം. ഗുരുദേവന്‍ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ആര്‍എസ്എസുകാരാല്‍ ആക്രമിക്കപ്പെടുമായിരുന്നു. ബ്രാഹ്മണരുടെ ആചാരങ്ങളെ എതിര്‍ത്തിരുന്ന സ്വാമി വിവേകാനന്ദന്റെ ആശയങ്ങളുമായും സംഘപരിവാറിന്റെ ആശയങ്ങള്‍ക്ക് ഒത്തുപോകാനാവില്ലെന്നും സന്ദീപാനന്ദഗിരി അന്യോന്യത്തില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News