അഞ്ചടിച്ച് ക്രിസ്റ്റ്യാനോ; റയല്‍ മാഡ്രിഡ് എസ്പാന്യോളിനെ ആറുഗോളിന് തകര്‍ത്തു

മാഡ്രിഡ്: റെക്കോര്‍ഡുകള്‍ വഴിമാറുന്ന ക്രിസ്റ്റിയാനോക്ക് മുന്നില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി വഴിമാറി. സ്പാനിഷ് ലീഗില്‍ റയല്‍മാഡ്രിഡിന്റെ എക്കാലത്തെയും ഉയര്‍ന്ന ഗോള്‍വേട്ടക്കാരനാണ് ക്രിസ്റ്റിയാനോ ഇപ്പോള്‍. റൊണാള്‍ഡോയുടെ അഞ്ച് ഗോള്‍ മികവില്‍ റയല്‍ മാഡ്രിഡ് എസ്പാന്യോളിനെ എതിരില്ലാത്ത ആറു ഗോളിന് തകര്‍ത്തു. ആദ്യപകുതിയില്‍ തന്നെ ഹാട്രിക് തികച്ചിരുന്നു. കരിം ബെന്‍സേമയാണ് റയലിന്റെ ശേഷിക്കുന്ന ഒരു ഗോള്‍ നേടിയത്.

കളിതുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ക്രിസ്റ്റ്യാനോ ഗോള്‍വേട്ട തുടങ്ങിയിരുന്നു. 17-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്രിസ്റ്റ്യാനോ രണ്ടാംഗോളും നേടി. 20-ാം മിനിറ്റില്‍ ക്രിസ്റ്റി ഹാട്രിക് തികച്ചു. 28-ാം മിനിറ്റിലാണ് കരിം ബെന്‍സേമയുടെ ഗോള്‍. ആദ്യപകുതിയില്‍ 4-0ന് മുന്നിലെത്തിയ റയല്‍, രണ്ടാംപകുതിയില്‍ രണ്ട് ഗോളുകള്‍ കൂടിയടിച്ച് എസ്പാന്യോളിന്റെ പതനം പൂര്‍ത്തിയാക്കി. 61, 81 മിനിറ്റുകളില്‍ ക്രിസ്റ്റ്യാനോ തന്നെയാണ് ഈ രണ്ട് ഗോളുകളും നേടിയത്.

റയലിന്റെ ഉയര്‍ന്ന ഗോള്‍വേട്ടക്കാരനെന്ന റൗളിന്റെ റെക്കോര്‍ഡാണ് ക്രിസ്റ്റിയാനോ മറികടന്നത്. 61-ാം മിനിറ്റില്‍ തന്റെ നാലാം ഗോളും അടിച്ച് കരിയറില്‍ റയലിനു വേണ്ടി 229 ഗോളുകള്‍ തികച്ചു കൊണ്ടായിരുന്നു ഇത്. വെറും 203 മത്സരങ്ങളില്‍ നിന്നാണ് ക്രിസ്റ്റിയാനോ ഈ നേട്ടം സ്വന്തമാക്കിയത്. റൗള്‍ 550 മത്സരങ്ങളില്‍ നിന്നാണ് 228 ഗോള്‍ അടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News