ജാബുവ ഗ്യാസ് സിലിണ്ടർ അപകടം; മരണം 90 ആയി

ഭോപ്പാൽ: മധ്യപ്രദേശിലെ ജാബുവ ജില്ലയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 90 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരങ്ങൾ. സംഭവത്തിൽ 100ലേറെ പേർക്കു പരുക്കേറ്റിരുന്നു. ഇവരിൽ 20 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

പെടൽവാഡ് പട്ടണത്തിൽ രാവിലെ ഒൻപതു മണിയോടെ സെതിയ എന്ന ഹോട്ടലിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തിൽ ഹോട്ടൽ പൂർണമായും തകർന്നു.ഇവിടെ അനധികൃതമായി പടക്കങ്ങൾ നിർമ്മിക്കുന്നതിനുള്ള വസ്തുക്കൾ സൂക്ഷിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

തലസ്ഥാനമായ ഭോപ്പാലിൽനിന്നു 300 കിലോമീറ്റർ അകലെയാണു ജാബുവ. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് ആഭ്യന്തരമന്ത്രി ബാബുലാൽ ഗൗർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here