കലാമണ്ഡലം സത്യഭാമ അന്തരിച്ചു

പാലക്കാട്: പ്രശസ്ത മോഹിനിയാട്ട നർത്തകി കലാമണ്ഡലം സത്യഭാമ (77) അന്തരിച്ചു. വാർധക്യസഹജ രോഗങ്ങളെ തുടർന്ന് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് ഷൊർണൂർ ശാന്തികവാടത്തിൽ നടക്കും. മൃതദേഹം ഉച്ചക്ക് രണ്ടിന് കേരളകലാമണ്ഡലത്തിൽ പൊതുദർശനത്തിന് വയ്ക്കും.

1937ൽ ഷൊർണൂരിൽ ജനിച്ച സത്യഭാമ ചെറുപ്പത്തിൽ തന്നെ നൃത്തം അഭ്യസിച്ചു തുടങ്ങി. 1957ൽ കലാമണ്ഡലത്തിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. 1958ൽ കലാമണ്ഡലം പത്മനാഭൻ നായരെ വിവാഹം കഴിച്ചു. തഞ്ചാവൂർകാരനായ ഭാസ്‌കരൻ മാസ്റ്ററുടെ സഹകരണത്തോടെ മോഹിനിയാട്ട ശൈലിയിൽ കണ്ണകി, ചണ്ഡാല ഭിക്ഷുകി തുടങ്ങിയ നൃത്തനാടകങ്ങളുണ്ടാക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു. മോഹിനിയാട്ടത്തിന് പുറമെ ഭരതനാട്യവും കഥകളിയും സത്യഭാമ അഭ്യസിച്ചിട്ടുണ്ട്. 1991ൽ കലാമണ്ഡലം വൈസ് പ്രിൻസിപ്പലായ സത്യഭാമ 1992ൽ പ്രിൻസിപ്പലായി. 1993ൽ വിരമിച്ചു.

സംസ്ഥാന സർക്കാരിന്റെ ആദ്യ നൃത്ത നാട്യ പുരസ്‌കാരം ലഭിച്ച കലാകാരിയാണ്. 2014ൽ രാജ്യം പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. 1976ൽ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരവും 1994ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരവും അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News