കേരളം വൻ കടക്കെണിയിലേക്ക്; യു.ഡി.എഫ് ഭരണത്തിൽ കടബാധ്യത വർധിച്ചത് ഇരട്ടിയോളം; ഏജൻസികൾക്ക് നൽകാനുള്ളത് ഒന്നരലക്ഷം കോടി രൂപ

തൃശൂർ: കേരളം വൻ കടക്കെണിയിലേക്ക് നീങ്ങുന്നതായി വിവരാവകാശ രേഖ. യു.ഡി.എഫ് ഭരണത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടെ സംസ്ഥാനത്തിന്റെ കടബാധ്യതയിൽ ഇരട്ടിയോളം വർധനയുണ്ടായെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

2010ൽ എഴുപതിനായിരം കോടിയായിരുന്ന ബാധ്യത കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ ഒരുലക്ഷത്തി മുപ്പത്തി അയ്യായിരവും കടന്നു. യൂ.ഡി.എഫ് ഭരണത്തിൽ അറുപത്തി അയ്യായിരം കോടിയാണ് കേരളം കടമെടുത്തത്. ഒഎംബി, എൽഐസി, ജിഐസി, നബാർഡ്, എൻസിഡിസി തുടങ്ങിയ ഏജൻസികൾക്ക് പതിനായിരം കോടി രൂപയാണ് പ്രതിവർഷം പലിശയിനത്തിൽ അടയ്ക്കുന്നത്.

വാർഷിക ബജറ്റിന്റെ പത്ത് ശതമാനത്തിലധികം വരുന്ന തുകയാണ് പലിശയിനത്തിൽ പ്രതിവർഷം ചെലവഴിക്കുന്നത്. ഇതിന് പുറമെ അൻപത്തിരണ്ടായിരം കോടിരൂപ സംസ്ഥാനം കടപ്പത്രം വഴി സമാഹരിച്ചിട്ടുണ്ട്. നിലവിൽ 39,841 രൂപയാണ് ആളോഹരി കടം. ഓണക്കാലത്ത് കടമെടുത്ത തുകയും ചേർത്താൽ ബാധ്യതയുടെ കണക്കിൽ വൻ കുതിപ്പുണ്ടാകുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News